ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം ഫില്‍, പി എച്ച് ഡി പ്രവേശനം

Posted on: December 14, 2019 4:27 pm | Last updated: December 14, 2019 at 5:28 pm


രാജ്യത്തെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടിസ്)ന്റെ വിവിധ ക്യാമ്പസുകളിലേക്ക് എം ഫില്‍, പി എച്ച് ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ മുംബൈ, ഗുവാഹത്തി, ഹൈദരാബാദ്, തുല്‍ജാപുര്‍ എന്നീ ക്യാമ്പസുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

റിസര്‍ച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ് പ്രവേശനം നല്‍കുക. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ജനുവരി പത്ത് വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. വിശദമായ വിവരങ്ങള്‍ www.tiss.edu/admissions എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഹാബിറ്റാറ്റ് സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ് മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സ്‌കൂള്‍ ഓഫ് ഹ്യൂമണ്‍ ഇക്കോളജി (അപ്ലൈഡ് സൈക്കോളജി), വിമന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, സോഷ്യല്‍ സയന്‍സസ്, ഡെവലപ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, സോഷ്യല്‍ സയന്‍സസ്, ഡെവലപ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, സോഷ്യല്‍ സയന്‍സസ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഷ്യോളജി ഓഫ് എജ്യുക്കേഷന്‍, എജ്യുക്കേഷന്‍, ഡിസാസ്റ്റര്‍ എന്നീ മേഖലകളിലാണ് ഒഴിവുകളുള്ളത്.