സഅദിയ്യ ഗോൾഡൻ ജൂബിലി സ്നേഹ സഞ്ചാരത്തിന് എറണാകുളത്ത് നിന്ന് പ്രൗഢ തുടക്കം

Posted on: December 10, 2019 8:49 pm | Last updated: December 11, 2019 at 12:00 pm
സഅദിയ ഗോൾഡൻ ജൂബിലി ഭാഗമായി എറണാകുളത്ത് നിന്ന് കാസർകോട് വരെ നടക്കുന്ന സ്നേഹ സഞ്ചാരം എറണാകുളത്ത് അൻവർ സാദാത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം | ജാമിഅ സഅദിയ്യ ഗോൾഡൻ ജൂബിലി സമ്മേളന ഭാഗമായി നടക്കുന്ന സ്നേഹ സഞ്ചാരത്തിന് എറണാകുളത്ത് നിന്ന് പ്രൗഡമായ തുടക്കം. സ്വാഗത സംഘം ചെയർമാൻ സി എ ഹൈദ്രൂസ് ഹാജിയുടെ അധ്യക്ഷതയിൽ അൻവർ സാദാത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.

സമസ്ത മുശാവറ അംഗവും സഅദിയ പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളാണ് ജാഥ നയിക്കുന്നത്. ജാഥാ നായകന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ പതാക കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എയർലൈൻസ് അഹമദ് കുട്ടി ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി പെഴയ്ക്കാപ്പിള്ളി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൽത്തറ അബ്ദുൽ ഖാദിർ മദനി , വി എച്ച് അലി ദാരിമി, ഷാജഹാൻ സഖാഫി, സയ്യിദ് ഹാശിം തങ്ങൾ, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, കെ കെ അബ്ദുൽ റഹ്മാൻ മുസ്ലിയാർ, അലി അസ്ഹരി, സുലൈമാൻ കൊളോടിമൂല, അബ്ദുൽ റഹ്മാൻ മിസ്ബാഹി, സയ്യിദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ജില്ലയിലെ സംഘടനാ പ്രതിനിധികൾ ജാഥാ നായകന് ഉപഹാരം നൽകി. സയ്യിദ് ഫളലുദ്ദീൻ സഅദി സ്വാഗതം പറഞ്ഞു അശ്റഫ് വാഴക്കാല നന്ദിയും പറഞ്ഞു. യാത്രക്ക് തുടക്കം കുറിച്ച് പള്ളിപ്പടി മഖാമിൽ നടന്ന സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകി.

പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്, ഏണിയാടി അബ്ദുൽ കരീം സഅദി, എം എ അബ്ദുൽ വഹാബ്, മുനീർ ബാഖവി തുരുത്തി, ജാഫർ സാദിഖ് ആവള, അബ്ദുൽ നാസർ ചെർക്കള, ശാഫി സഅദി, അബ്ദുൽ റഹ്‌മാൻ എരോൽ, അബ്ദുൽ നാസർ പള്ളങ്കോട്, മുനീർ സഅദി, ഉസ്മാൻ സഅദി, അബ്ദുല്ല സഅദി ചിയ്യൂർ, തുടങ്ങിയവരാണ് ജാഥ സ്ഥിരാംഗങ്ങളാണ്.