ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കണം: യെച്ചൂരി

Posted on: December 10, 2019 6:55 pm | Last updated: December 10, 2019 at 11:21 pm

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സര്‍ക്കാറിന് വിധി നടപ്പിലാക്കുകയല്ലാതെ മറ്റു വഴിയില്ല.

ഭരണഘടന തൊട്ട് സത്യം ചെയ്താണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മലക്കം മറിച്ചില്‍ വോട്ട് ലക്ഷ്യമിട്ടാണെന്നും യെച്ചൂരി പറഞ്ഞു.