Connect with us

Kerala

ശബരിമല ദര്‍ശനം: രഹ്ന ഫാത്തിമയുടെ ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമ നല്‍കിയ ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.രഹ്ന ഫാത്തിമയുടെ ഹരജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹരജിയും ഉള്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹരജി ഉള്‍പ്പെടുത്തിയിട്ടില്ല.