Connect with us

National

ഏറ്റ്മുട്ടല്‍ കൊലയില്‍ അഭിനന്ദന പ്രവാഹം; സൈബരാബാദ് പോലീസിന്റെ അക്കൗണ്ട് വാട്‌സ്ആപ്പ് പൂട്ടി, പോലീസ് ഇടപെട്ട് തുറന്നു

Published

|

Last Updated

ഹൈദരാബാദ്| പതിവില്‍ കവിഞ്ഞ് സന്ദേശങ്ങളെത്തിയതോടെ സൈബരാബാദ് പോലീസിന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് താല്‍ക്കാലികമായി പൂട്ടി. വനിതാ വെറ്റിനറി ഡോക്ടറെ കൊന്ന് കത്തിച്ച പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസിനുള്ള അഭിനന്ദന പ്രവാഹം ഒഴുകി എത്തിയതോടെയാണ് വാട്‌സ്ആപ്പ്അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറായതിനാല്‍ ഒടുവില്‍ പോലീസ് വാട്‌സ്ആപ്പ് അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ടാണ് നമ്പര്‍ പുനഃസ്ഥാപിച്ചത്.

മാസത്തില്‍ ശരാശരി 150 സന്ദേശങ്ങള്‍ മാത്രം വന്നുകൊണ്ടിരുന്ന വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് മൂന്നു ദിവസത്തിനുള്ളില്‍ 1900 സന്ദേശങ്ങളാണ് വന്നത്. അപ്രതീക്ഷിതമായി സന്ദേശങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് വാട്‌സ്ആപ്പ് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചത്.

പൊതുജനത്തിന് പോലീസുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന നമ്പറാണെന്ന് വ്യക്തമാക്കി അധികൃതര്‍ നേരിട്ട് ബന്ധപ്പെട്ടാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. നാലരമണിക്കൂറിനുള്ളില്‍ വീണ്ടും പോലീസിന് കിട്ടിയത് 600 സന്ദേശങ്ങളാണ്.