വൊഡാഫോൺ ഐഡിയ വലിയ പ്രതിസന്ധിയിൽ

കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായമുണ്ടായില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ കുമാർ മംഗലം ബിർള.
Posted on: December 8, 2019 1:54 pm | Last updated: December 8, 2019 at 1:54 pm


ന്യൂഡൽഹി | കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായമുണ്ടായില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ കുമാർ മംഗലം ബിർള. 30 കോടി വരിക്കാരുള്ള രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കന്പനിയായ വൊഡാഫോൺ ഐഡിയക്ക് 1.17 ലക്ഷം കോടി യുടെ കടമുണ്ട്. ഇതിൽ 53,038 കോടി രൂപ മൂന്ന് മാസത്തിനകം അടക്കണമെന്ന് ഒക്ടോബർ 24ന് സുപ്രീം കോടതി ഉത്തരവുണ്ട്.

ഇക്കാരണം കൊണ്ടുതന്നെ ബിസിനസിൽ പുതുതായി നിക്ഷേപം നടത്താൻ സാധിക്കുന്നില്ലെന്ന് കുമാർ മംഗലം ബിർള പറഞ്ഞു. ഈ സാന്പത്തിക വർഷത്തെ ജൂലൈ- സെപ്തംബർ അർധ പാദത്തിൽ ഒരു ഇന്ത്യൻ കന്പനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് വൊഡാഫോൺ ഐഡിയ നേരിട്ടത്.