Connect with us

National

ഇങ്ങനെയുള്ള വെടിവെപ്പുകള്‍ കുറ്റവാളികള്‍ക്ക് പാഠം; പോലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തീവച്ചു കൊന്നവരെ വെടിവച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ്
യാദവ്. സര്‍ക്കാര്‍ അനുവാദത്തോടെയാണ് ഇത് നടന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട് സൂചിപ്പിച്ച അദ്ദേഹം ഇത്തരത്തിലുള്ള എന്ത് ക്രൂരത നടന്നാലും പോലീസ് വെടിവെപ്പുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി. ഹൈദരാബാദിലെ പോലീസ് വെടിവെപ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനില്‍ക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

“ഇങ്ങനെയുള്ള വെടിവെപ്പുകള്‍ കുറ്റവാളികള്‍ക്ക് പാഠമാണ്. നിങ്ങളുടെ സ്വഭാവവും പെരുമാറ്റവും ശരിയല്ലെങ്കില്‍, കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍, കേസുകള്‍ അനിശ്ചിതമായി നീളുമ്പോള്‍, കുറ്റവാളികള്‍ ജാമ്യം നേടി പുറത്തു പോകുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങള്‍ വരുമ്പോഴെല്ലാം ഇത്തരം നടപടികളുണ്ടാകും. ഇത് കുറ്റവാളികള്‍ക്ക് പാഠമാണ്. ശക്തമായ ഒരു സന്ദേശമാണ് ഇതിലൂടെ നല്‍കിയിട്ടുള്ളത്. ക്രമസമാധാന പ്രശ്‌നത്തെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തില്‍ ഞങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മന്ത്രി പറഞ്ഞു.

ഏറ്റമുട്ടലിന്റെ എല്ലാ ക്രെഡിറ്റും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനാണെന്ന് യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നു.

Latest