വി പി എം ഉസ്‌താദിന് ആദരം

Posted on: December 8, 2019 11:43 am | Last updated: December 9, 2019 at 10:25 pm

വടകര | പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ വി പി എം വില്യാപ്പള്ളി ഉസ്താദിന് ജന്മനാട് ഒരുക്കുന്ന ആദരവ് പരിപാടികൾക്ക് ഇന്ന് തുടക്കം.രാവിലെ 9.30ന് പറമ്പിൽ മഖാമിൽ നടക്കുന്ന സിയാറത്തോടെ പരിപാടികൾ ആരംഭിക്കും. സിയാറത്തിന് എം പി മൊയ്തു മുസ്്ലിയാർ നേതൃത്വം നൽകും.

10.30ന് എം കെ എച്ച് തങ്ങൾ പതാക ഉയർത്തും. വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്‌കാരിക സദസ്സ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. എൻ അലി അബ്ദുല്ല വിഷയാവതരണം നടത്തും. സി കെ നാണു എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനൻ, സൂപ്പി നരിക്കാട്ടേരി, ബി കെ തിരുവോത്ത്, അഡ്വ. പി ടി ഇല്യാസ്, കപ്പി അസീസ്, പി സി സുരേഷ്, കെ എം ബാബു, മാങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ, ടി എ റശീദ് മുസ്‌ലിയാർ, മുനീർ സഖാഫി ഓർക്കാട്ടേരി, സി ആർ കുഞ്ഞി മുഹമ്മദ്, എൻ പി ഇബ്‌റാഹിം പങ്കെടുക്കും. രാത്രി 7.30ന് നടക്കുന്ന മതപ്രഭാഷണം സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.

ഒമ്പതിന് രാത്രി 7.30ന് നൗഫൽ സഖാഫി കളസ, 10ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, 11ന് ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ പ്രഭാഷണം നടത്തും. 12ന് വൈകീട്ട് നടക്കുന്ന ശിഷ്യ സംഗമം സയ്യിദ് ത്വാഹാ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പത്തപ്പിരിയം അബ്ദുർറശീദ് സഖാഫി, കാസിം ഇരിക്കൂർ പ്രഭാഷണം നടത്തും.

വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, റഈസുൽ ഉലമാ ഇ സുലൈമാൻ മുസ്്ലിയാർ, സുൽത്താനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ത്വാഹാ സഖാഫി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, റാശിദ് ബുഖാരി, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, റഹ്്മത്തുല്ല സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും.