ദയാഹരജി ആവശ്യമില്ലെന്ന് നിര്‍ഭയ കേസിലെ പ്രതി

Posted on: December 7, 2019 5:00 pm | Last updated: December 7, 2019 at 10:12 pm

ന്യൂഡല്‍ഹി |  കേന്ദ്ര ആഭ്യന്തരമന്ത്രാലയം തനിക്കായി നല്‍കിയ ദയാഹരജി പിന്‍വലിക്കുകയാണെന്ന് നിര്‍ഭയ കേസിലെ പ്രതി ആനന്ദ് ശര്‍മ. ദയാ ഹരജി താന്‍ നല്‍കിയതല്ല. താന്‍ ഒപ്പുവെക്കുകയും ചെയ്തിട്ടില്ല. ഇതിനാല്‍ ഇത് പരിഗണിക്കേണ്ട ആവിശ്യമില്ലെന്നും വിനയര്‍ ശര്‍മ പറഞ്ഞു. ഇപ്പോള്‍ തനിക്കായി സമര്‍പ്പിക്കപ്പെട്ട ദായാഹരജി പിന്‍വലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാാഷ്ട്രപതിക്ക് കത്തയച്ചതായാണ് വിവരം.

2012ലാണ് ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗം നടന്നത്. ഇതിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മയുടെ ദയാഹരജി നേരത്തെ ഡല്‍ഹി സര്‍ക്കാറും തള്ളിയിരുന്നു. രാഷ്ട്രപതി കൂടി ദയാഹരജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ച വിചാരണ കോടതിയില്‍ ദയാഹരജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരും.