ഷെഹ്‌ല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

Posted on: December 6, 2019 1:51 pm | Last updated: December 6, 2019 at 4:35 pm

കല്‍പ്പറ്റ | സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് രാഹുല്‍ ഷെഹ്‌ലയുടെ വീട്ടിലെത്തിയത്. ഷെഹ്‌ലയുടെ കുടുംബാംഗങ്ങളില്‍നിന്നും രാഹുല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഷെഹ്‌ല പഠിച്ച സര്‍വജന സ്‌കൂളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. മീനങ്ങാടി, ചോളയിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന എം ഐ  ഷാനവാസ് അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധി സംബന്ധിച്ചു. ഇന്ന് രാത്രിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.