കേരള മോഡൽ രാജ്യത്തിന് മാതൃക: രാഹുൽ ഗാന്ധി

Posted on: December 6, 2019 12:34 pm | Last updated: December 6, 2019 at 4:06 pm
പന്നിക്കോട് ലൗഷോർ സ്‌പെഷ്യൽ സ്‌കൂളിന്റെ മൾട്ടി ട്രെയിനിംഗ് സെന്റർ ശിലാസ്ഥാപനം നിർവഹിച്ച് രാഹുൽ ഗാന്ധി എം പി സംസാരിക്കുന്നു

കോഴിക്കോട് | സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രശംസിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. ഇന്ത്യയുടെ വികസനത്തിൽ പ്രധാന പങ്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിനാണെന്നും കേരള മോഡൽ വിദ്യാഭ്യാസ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന  പന്നിക്കോട് ലൗഷോർ സ്‌പെഷ്യൽ സ്‌കൂളിന്റെ മൾട്ടി ട്രെയിനിംഗ് സെന്റർ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗഷോർ ചെയർമാൻ അബ്ദുല്ല ഫാറൂഖി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് പരിഭാഷപ്പെടുത്തി.

എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ, അനിൽകുമാർ എം എൽ എ, അദീബ് അഹ്മദ്, എം പി അഹ്മദ് ,സി മോയിൻകുട്ടി, ഷംജി കല്യാൺ, യു എ മുനീർ, സി പി ചെറിയ മുഹമ്മദ്, സി കെ കാസിം സംബന്ധിച്ചു. ഡോ. ആബിദ ഫാറൂഖി സ്വാഗതവും അബ്ദുർഹ്മാൻ ബംഗളത്ത് നന്ദിയും പറഞ്ഞു.