Connect with us

National

ഉള്ളിവില കുതിച്ചുയരുന്നു; ചിരിച്ചുതള്ളി കേന്ദ്ര മന്ത്രിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഉള്ളി വില കുതിച്ചുകയറുമ്പോള്‍ ചിരിച്ചു തള്ളി കേന്ദ്ര മന്ത്രിമാര്‍. ഉള്ളി വില സംബന്ധിച്ച ചോദ്യത്തിന് താന്‍ ഉള്ളി കഴിക്കാറില്ലെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിന് പിന്നാലെ ഉള്ളിവിലയെ ചിരിച്ചുതള്ളി മറ്റൊരു കേന്ദ്ര മന്ത്രിയും രംഗത്ത്. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ചൗബെയാണ് ഉള്ളിവിലയെ നിസ്സാരവത്കരിച്ച് രംഗത്ത് വന്നത്. ഒരു സസ്യാഹാരിയെന്ന നിലയില്‍ താന്‍ ഒരിക്കലും ഉള്ളി രുചിച്ചിട്ടില്ലെന്നും ഉള്ളി ക്ഷാമത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് മന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

“ഞാന്‍ ഒരു വെജിറ്റേറിയന്‍ ആണ്. ഞാന്‍ ഒരിക്കലും ഒരു ഉള്ളി ആസ്വദിച്ചിട്ടില്ല. അതിനാല്‍, എന്നെപ്പോലുള്ള ഒരാള്‍ ഉള്ളിയുടെ അവസ്ഥയെക്കുറിച്ച് (വിപണി വിലകള്‍) എങ്ങനെ അറിയും?” വാര്‍ത്താ ഏജന്‍സി പങ്കിട്ട വീഡിയോയില്‍ അശ്വിനി ചൗബെ പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന സവാള വില രാജ്യത്ത് ആളുകള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് ഇതിനെ നിസ്സാരഭാവത്തില്‍ തള്ളി മന്ത്രിമാര്‍ രംഗത്ത് വരുന്നത്. നിർമലാ സീതാരാമൻെറ പരാമർശത്തിന് എതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്ത് വന്നിരുന്നു. അധികം ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത് വന്നിരുന്നു. ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വെണ്ണപ്പഴമാണോ (അവക്കാഡോ) കഴിക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം. കൊല്‍ക്കത്തയില്‍ ഉള്ളിവില കിലോഗ്രാമിന് 150 രൂപ വരെ ഉയരുമെന്ന ഭീഷണി പാര്‍ലമെന്റിനകത്തും പുറത്തും വളരെയധികം ചര്‍ച്ചക്കിടയാക്കിയിരുന്നു.

വിചിത്രവും വിവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ശീലമുള്ള അശ്വിനി ചൗബെ കഴിഞ്ഞ മാസം ബീഹാര്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി വിവാദത്തില്‍പെട്ടിരുന്നു.

Latest