Connect with us

National

ശബരിമല: യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ. യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ല.

യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദു അമ്മിണിക്ക് വേണ്ടിയും ഹാജരായത്. ബിന്ദുവിന്റെ ഹരജി അടുത്തയാഴ്ച കോടതി പരിഗണിക്കും. ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാന്‍ എത്തിയ ബിന്ദു അമ്മിണിയെ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്‌പ്രേ അടിച്ച് ആക്രമിച്ചിരുന്നു.

Latest