മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Posted on: December 2, 2019 9:20 pm | Last updated: December 2, 2019 at 9:20 pm

ചേര്‍ത്തല |എക്‌സൈസ് സര്‍ക്കിള്‍ അരൂക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡില്‍ എറണാകുളം ജില്ലയില്‍ കാപ്പയടക്കം നിരവധി കേസ്സുകളില്‍ പ്രതിയായ അരൂക്കുറ്റി പഞ്ചായത്ത് 13ാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന പൂച്ച റാസിക് എന്ന റാസിക്കിന്റെ പക്കല്‍ നിന്നും 3.500 കി.ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തു

പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു.റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി സി ബൈജു, പ്രിവന്റ വീവ് ഓഫീസര്‍മാരായ കെ വി ബിജു, ജി ജയകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച്ച് മുസ്തഫ, കെ ആര്‍ രാജീവ്, എ പി അരുണ്‍, പി എ അനില്‍കുമാര്‍, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി എസ് രാജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.