Connect with us

Gulf

ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി

Published

|

Last Updated

അബുദാബി| ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീയുടെ ഭാഗമായി നഗരത്തിലെങ്ങും നടക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി. ഖസ്ര്‍ അല്‍ ഹൊസനിലാണ് ഡിസംബര്‍ 30 വരെ പ്രദര്‍ശനം നടക്കുക. 1950 കളിലും 60 കളിലും പുറത്തിറക്കിങ്ങിയ 21 വാഹനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കാറുകള്‍, ജീപ്പുകള്‍, ട്രക്കുകള്‍ എന്നിവ പ്രദര്‍ശനത്തിലിടം പിടിച്ചിട്ടുണ്ട്.

ഒട്ടകത്തിലും കുതിരപ്പുറത്തും സഞ്ചരിച്ചിരുന്ന ജനത മുപ്പതുകളോടെയാണ് വാഹനങ്ങളിലെ യാത്രകളിലേക്ക് കാലെടുത്ത് വെക്കുന്നത്. അബുദാബിയിലെ ആദ്യ എണ്ണ ഖനനവും അതിന്റെചുവടുവെച്ചുണ്ടായ വികസനങ്ങളും കൂടുതല്‍ വാഹനങ്ങളെയും നഗരത്തിലേക്ക് കൊണ്ടുവന്നു. ഇതിന്റെയെല്ലാം കഥപറയുന്ന പ്രദര്‍ശനമാണ് “അല്‍ റൂഹൂല്‍” എന്ന പേരില്‍ ഖസ്ര്‍ അല്‍ ഹൊസനില്‍ നടക്കുക. പുതുതലമുറക്ക് ചരിത്രപരമായ വലിയ അറിവുകള്‍ കൂടി പങ്ക് വെക്കുന്നതായിരിക്കും പ്രദര്‍ശനം. അബുദാബി പോലീസ് ബാന്‍ഡിന്റെ അകമ്പടിയോടെയുള്ള ക്ലാസിക് കാറുകളുടെ പരേഡ് ഉദ്ഘാടന ചടങ്ങിനെ വേറിട്ടതാക്കി.

Latest