Connect with us

Ongoing News

കാവ്യ കേളി ഇരു വിഭാഗവും സഹോദരിമാര്‍ക്ക് സ്വന്തം

Published

|

Last Updated

കാഞ്ഞങ്ങാട് | കാവ്യ കേളിയില്‍ സഹോദരിമാരുടെ വെന്നിക്കൊടി. പത്തനംതിട്ടയിലെ റാന്നിയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ അജി അരവിന്ദിന്റെയും സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ലേഖ അജിയുടെയും മക്കളായ അഖില അജിയും അക്ഷയ അജിയുമാണ് കുടുംബത്തിലേക്ക് നേട്ടം കൊണ്ടുവന്നത്.

റാന്നി എസ് സി എച്ച് എസ് എസിലാണ് ഇരുവരും പഠിക്കുന്നത്. അഖില ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും അക്ഷയ ഹൈസ്‌കൂള്‍ വിഭാഗത്തിലുമാണ് എ ഗ്രേഡ് നേടിയത്. സംസ്‌കൃത അധ്യാപകന്‍ ജയകുമാര്‍ ശര്‍മ, നിഷ അന്ന ഫിലിപ്പ് എന്നിവര്‍ ഇവര്‍ക്ക് പിന്തുണയും പ്രചോദനവുമേകി രംഗത്തുണ്ട്.

കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡ് സ്വന്തമാക്കിയ അഖില ഇപ്രാവശ്യം അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് ലോകായുക്ത വഴിയാണ് സംസ്ഥാന തലത്തില്‍ മത്സരത്തിനെത്തിയത്. അക്ഷയ അജിക്ക് കഴിഞ്ഞ തവണ പാഠകത്തിലും എ ഗ്രേഡുണ്ടായിരുന്നു. ഈ ഇനത്തില്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

Latest