എച്ച് എസ് അറബി ഗാനത്തില്‍ മുഹമ്മദ് അബ്ദുല്ല

Posted on: November 30, 2019 1:25 am | Last updated: November 30, 2019 at 1:25 am

കാഞ്ഞങ്ങാട് | അറബിഗാനം എച്ച് എസ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് അബ്ദുല്ലക്ക് എ ഗ്രേഡ്. തിരുവനന്തപുരം അമ്പലത്തറ കൊര്‍ദോവ എച്ച് എസ് എസിലെ വിദ്യാര്‍ഥിയാണ്. അധ്യാപികയായ സജീനയാണ് അബ്ദുല്ലയെ അറബിഗാനം പരിശീലിപ്പിക്കുന്നത്.

ബീമാപ്പള്ളി സ്വദേശികളായ ഹക്കീം-ഹയറുന്നീസ ദമ്പതികളുടെ മകനായ അബ്ദുല്ല ഇതാദ്യമായാണ് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് ലഭിക്കുന്നത്.