Connect with us

National

ഗോഡ്‌സെ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നു; തന്നെ തീവ്രവാദിയെന്ന് വിളിച്ചത് അന്തസിനെ ബാധിക്കുന്നത്: പ്രഗ്യാ സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലമന്റെിലെ ഗോഡ്‌സെ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ബി ജെ പി .എം പി പ്രഗ്യാ സിങ് ഠാക്കൂര്‍. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.രാജ്യത്തിനായി മഹാത്മ ഗാന്ധി നല്‍കിയ സംഭാവനകളെ താന്‍ ഏക്കാലത്തും ബഹുമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പാര്‍ലമന്റെിലെ ഒരംഗം തന്നെ തീവ്രവാദിയെന്നാണ് വിളിച്ചത്. അത് തന്റെ അന്തസ്സിനെ ബാധിക്കുന്നതാണ്. തനിക്കെതിരായ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രഗ്യ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പ്രഗ്യാ സിങ് പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചത്.