ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ്

Posted on: November 28, 2019 9:06 pm | Last updated: November 28, 2019 at 9:06 pm

പാലക്കാട് | സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ്. ക്രെംബ്രാഞ്ച് ഡി വൈ എസ് പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. തന്റെ ലെറ്റര്‍ഹെഡും മറ്റു രേഖകളും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ കൈകളിലുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയുടെ ഭാഗമാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധഭീഷണിയുള്ളതായും മഞ്ജു പരാതിപ്പെട്ടിരുന്നു.