സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ഇന്ത്യ അടച്ച് പൂട്ടേണ്ടി വരും: വ്യോമയാന മന്ത്രി

Posted on: November 27, 2019 9:51 pm | Last updated: November 28, 2019 at 12:24 pm

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതാണ് . എയര്‍ഇന്ത്യയിലെ എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കുമെന്നുംസ്വകാര്യവത്കരണം പൂര്‍ത്തിയാകുംവരെ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യവത്കരണ നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എയര്‍ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം തടഞ്ഞുവച്ചിട്ടുണ്ട്. സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ ഈ തുക ജീവനക്കാര്‍ക്ക് തിരിച്ചു നല്‍കുമെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.