ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് മരണം

Posted on: November 27, 2019 9:15 am | Last updated: November 27, 2019 at 10:52 am

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിലൂടെ പരിപാടി അലങ്കോപ്പെടുത്താനാണ് ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ശീതള്‍ നന്ദ വ്യക്തമാക്കി. സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നു. സൂഫി ആരാധാനലയത്തിന് നേരെയുള്ള ആക്രമണം ഏറെ ആശങ്കയുണ്ടാക്കിയിരുന്നു.