Connect with us

Kerala

ജി എസ് ടി ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ളത് കോടികള്‍: കേരളം സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | ജി എസ് ടി നികുതിയലുള്ള സംസ്ഥാനത്തിന്റെ വിഹിതം നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് കോടതിയേ സമീപിക്കാനാണ് കേരളത്തിന്റെ നീക്കം. ജി എസ് ടി നിയമം വ്യവസ്ഥ ചെയ്തിട്ടുള്ള 1600 കോടിക്ക് പുറമെ കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാന വിഹിതത്തിന്റെ മാസതവണയായ 1300 കോടിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോര്‍പറേറ്റ് നികുതിയുള്‍പ്പെട്ട കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ കേന്ദ്രം 1,75,000 കോടി കോര്‍പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കേരളത്തിനുള്ള വിഹിതം അനിശ്ചിതത്വത്തിലായത്. ഇതോടെ കേരളത്തിന് 5370 കോടിയുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.
മറ്റ് സംസ്ഥാനങ്ങളെയും ഒന്നിച്ചുചേര്‍ത്തുള്ള നിയമനടപടികള്‍ക്ക് കേരളം മുന്‍കൈ എടുത്തേക്കും. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ജി എസ് ടി മന്ത്രിതല സമിതിക്കുശേഷം, വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ കേരളം, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ ധനമന്ത്രിമാര്‍ തീരുമാനിച്ചിരുന്നു. തുടര്‍നടപടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിനും ഏകോപനത്തിന് ടാക്‌സസ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Latest