Connect with us

National

മഹാരാഷ്ട്ര: സര്‍ക്കാറിനെതിരായ ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‍നാവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയെയും സർക്കാർ രൂപീകരണത്തെയും എതിർത്ത്  ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും.

ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി അടക്കം ചോദ്യംചതെയ്താണ് മൂന്ന് പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്ന് രാത്രി തന്നെ ഹ‍ർജി പരിഗണിക്കണമെന്ന് ശിവസേനയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡ‍െ ഡൽഹിയിൽ ഇല്ല. തിരുപ്പതി ക്ഷേത്ര ദർശനത്തിന് പോയ ചീഫ് ജസ്റ്റിസ് നാളെയേ മടങ്ങൂ. എന്നാൽ  ശിവസേനയുടെയും കോൺഗ്രസിന്റെയും ആവശ്യം പരിഗണിച്ചാണ് അവധി ദിവസമായിട്ടും നാളെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.

ഹ‍ർജി നൽകാനെത്തിയ കോൺഗ്രസിന്‍റെ രൺദീപ് സിംഗ് സുർജേവാലയുടെയും ശിവസേനയുടെ എംപി ഗജാനൻ കീർത്തികറിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തെ സുപ്രീംകോടതി റജിസ്ട്രി ഈ വിവരമറിയിച്ചതായാണ് വിവരം.

 

---- facebook comment plugin here -----

Latest