ഷഹലയുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

Posted on: November 23, 2019 5:10 pm | Last updated: November 24, 2019 at 3:23 pm

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഷഹല ഷെറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എ സി പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷഹലയുടെ മരണത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ പ്രിന്‍സിപ്പാളിനെയും വൈസ്പ്രിന്‍സിപ്പാളിനെയും സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂളിന്റെ പിടിഎ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.