Connect with us

Kerala

ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം നടത്തുന്നതിനെതിരെ നിയമം വരുന്നു; നിയമലംഘകര്‍ക്ക് തടവും പിഴയും

Published

|

Last Updated

തിരുവനന്തപുരം: ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ. ക്ഷേത്ര പരിസരങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവേ കരട് ഭേദതഗിയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവ് ശിക്ഷയോ 5000 രൂപ പിഴയോ ഒടുക്കണം. നിയമലംഘകര്‍ക്കെതിരെ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമഭേദഗതി. ജനുവരിയില്‍ ബില്‍ തയ്യാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്‌സഭ തെരഞ്ഞെടുപ്പും കാരണമാണ് തുടര്‍നടപടികള്‍ നീണ്ടത്. ക്ഷേത്രപരിസരങ്ങളില്‍ ചില സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നടപടി വേണമെന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു.