പാലാരിവട്ടം പാലത്തിന്റെ ബലപരിശോധന നടത്തണം: ഹൈക്കോടതി

Posted on: November 21, 2019 11:05 am | Last updated: November 21, 2019 at 3:53 pm

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ബലപരിശോധന നടത്തണമെന്ന് ഹൈക്കോടതി. പരിശോധനാ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരിശോധനക്കുള്ള ചെലവ് നിര്‍മാണ കമ്പനിയായ ആര്‍ ഡി എസ് വഹിക്കണം.

കോടതി ഉത്തരവോടെ പാലം പൊളിക്കലും പുനര്‍ നിര്‍മാണവും വൈകും.