എം എല്‍ എക്ക് മര്‍ദനം: പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

Posted on: November 21, 2019 9:16 am | Last updated: November 21, 2019 at 11:08 am

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം എല്‍ എക്ക് പോലീസ് മര്‍ദനമേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.

പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ബാനറുകളും പ്ലെക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരുന്നത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തര വേള തുടരുകയാണ്.