ദുബൈ എയര്‍ഷോയില്‍ സഊദി ഹോക്‌സ് എയറോബാറ്റിക് ടീമുകളും

Posted on: November 19, 2019 7:13 pm | Last updated: November 19, 2019 at 7:13 pm

ദമാം : ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ഷോ 2019 ല്‍ സഊദി ഹോക്‌സ് എയറോബാറ്റിക് ടീമുകളും പങ്കെടുക്കുന്നു.

ഏഴ് ഹോക്ക് വിമാനങ്ങളാണ് ഈ വര്‍ഷത്തെ എയര്‍ഷോയില്‍ പങ്കെടുക്കുന്നത്. റോയല്‍ സഊദി വ്യോമസേനയിലെ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടീഷ് നിര്‍മ്മിത ‘ഹോക്ക്’ വിമാനം പറത്തുന്നത് .ഹോക്ക് വിമാനങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് .കൂടാതെ പച്ച, വെള്ള നിറങ്ങളും സഊദി അറേബ്യയുടെ പതാകയും കൊണ്ട് പ്രത്യേകം ‘ഹോക്ക്’ വിമാനം പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്