മാലിയിൽ നഴ്‌സ്, മെഡിക്കൽ ടെക്‌നീഷ്യൻ

Posted on: November 19, 2019 2:09 pm | Last updated: November 19, 2019 at 2:09 pm


നോർക റൂട്ട്‌സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിൽ നഴ്‌സ്, മിഡ്‌വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നിവർക്ക് തൊഴിലവസരം. നോർക റൂട്ട്‌സ് മുഖേന ആദ്യമായാണ് മാലിയിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റ്സൗജന്യമാണ്. ബിരുദം/ ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരെയും മെഡിക്കൽ ടെക്‌നീഷ്യൻമാരെയുമാണ് തിരഞ്ഞെടുക്കുന്നത്.

22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ്‌വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവൃത്തി പരിചയമുള്ള വനിതാ നഴ്‌സുമാർക്കാണ് അവസരം. നഴ്‌സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം ആയിരം യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്‌നീഷ്യൻമാർക്ക് ആയിരം മുതൽ 1,200 വരെ യു എസ് ഡോളറും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്ത് ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്‌പോർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ ആശുപത്രി വഹിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോർട്ട്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected]ൽ സമർപ്പിക്കണമെന്ന് നോർക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വിശദവിവരങ്ങൾ www.norkaroots.orgലും ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23.