Connect with us

Kerala

കോഴിക്കോട്ടെ മാവോയിസ്റ്റ് കേസ്; മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്

Published

|

Last Updated

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ കേസില്‍ വിദ്യാര്‍ഥികളായ അലനും താഹയും കോഴിക്കോട് അറസ്റ്റിലാകുമ്പോള്‍ കൂടെയുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശി ഉസ്മാനാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാന്‍. ഇയാളും മാവോയിസ്റ്റ് പ്രവര്‍ത്തകനാണ്. ഓടിരക്ഷപ്പെടുന്നതിനിടെ നിലത്തുവീണ ഇയാളുടെ ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഉ്‌സ്മാനെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു.

അതിനിടെ അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി വീണ്ടും ഇവരെ റിമാന്‍ഡ് ചെയ്തു. ഉസ്മാനെ സംബന്ധിച്ച വിവരങ്ങള് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചതായാണ് വിവരം.

---- facebook comment plugin here -----

Latest