നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു

Posted on: November 17, 2019 10:08 pm | Last updated: November 17, 2019 at 10:08 pm

തിരുവനന്തപുരം: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ വച്ച് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.

നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് കൊലപാതകം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ബിനോയ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുങ്ങി. മൃതദേഹം ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.