Connect with us

National

ഫാത്തിമയുടെ മരണം: സത്യം പുറത്തുവരുമന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

Published

|

Last Updated

ചെന്നൈ: മദ്രാസ് ഐ ഐ ടിവിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് നിഗമനമെന്നും ഉറപ്പായും സത്യം പുറത്തുവരുമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിആര്‍ സുബ്രമണ്യം. മദ്രാസ് ഐഐടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഇടപെടലിന് പിറകെ കാര്യങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഐഐടിയില്‍ തെളിവെടുപ്പ് നടത്തി. ചില അധ്യാപകരില്‍ നിന്നും ഡീനില്‍ നിന്നുമാണ് തെളിവെടുപ്പ് നടത്തിയത്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് കൈമാറും. ഫാത്തിമയുടെ മരണത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ഇത് സമ്മര്‍ദം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. മദ്രാസ് ഐഐടിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതുവരെ അഞ്ച് മരണങ്ങളാണ് നടന്നത്.

Latest