മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറന്നു; കനത്ത സുരക്ഷ

Posted on: November 16, 2019 7:04 pm | Last updated: November 16, 2019 at 9:17 pm

സന്നിധാനം: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനം, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്ന് നടക്കും. ഇന്ന് പ്രത്യേകപൂജകള്‍ ഇല്ല. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിച്ചത്. . ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയും, മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയും സ്ഥാനമേല്‍ക്കും. അതേ സമയം കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പതിനായിരം പോലീസുകാരെയാണ് ഇവിടെ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ടാകും. പരമ്പരാഗത കാനനപാതകള്‍ വഴി തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.