Connect with us

Kerala

ഫാത്വിമയുടെ മരണം: അധ്യാപകനെ ഉടന്‍ ചോദ്യം ചെയ്യും

Published

|

Last Updated

ചെന്നൈ | ഐ ഐ ടി മദ്രാസില്‍ വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. ക്യാമ്പസ് വിട്ടു പോകരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കി. ഫാത്വിമയുടെ പിതാവ് ലത്വീഫിന്റെയും സഹപാഠികളുടെയും മൊഴി ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ഫാത്വിമയുടെ മൃതദേഹം മുട്ട് കുത്തി നില്‍ക്കുന്ന നിലയിലാണ് കണ്ടതെന്ന സഹപാഠിയുടെ ശബ്ദസന്ദേശവും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചു.

കോട്ടൂര്‍പുരം ലോക്കല്‍ പോലീസിന്റെ അന്വേഷം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിജിപിയും അന്വേഷണത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് പിതാവ് അബ്ദുലത്വീഫ് പറഞ്ഞു. നീതി ഉറപ്പാക്കുമെന്നവര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എനിക്കവരില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലത്വീഫ് ഇന്ന് ഗവര്‍ണറെയും കാണും.

---- facebook comment plugin here -----