Connect with us

Kerala

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ചവിട്ടി വില്‍പ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയയാള്‍ക്കുമായി തിരച്ചില്‍

Published

|

Last Updated

കൊല്ലപ്പെട്ട ആലീസ്

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ പോള്‍സന്റെ ഭാര്യ ആലീസ് (58) നെയാണ് ഇന്നലെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും പക്ഷിയെ വാങ്ങാനെത്തിയ ആളെയുമാണ് പോലീസ് തിരയുന്നത്.

കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യയാണ് ആലീസ്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടത്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്നാണ് സംശയം.ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്ത ചന്തയിലേക്ക് ഓടിക്കയറി. ഇന്ന് രാവിലെ പോലീസ് അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

Latest