ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്) നോൺ ടീച്ചിംഗ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ), ജൂനിയർ സൂപ്രണ്ട് (സെക്യൂരിറ്റി, ലൈബ്രറി), ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ട് (മെഡിക്കൽ), സ്റ്റാഫ് നഴ്‌സ്, ജൂനിയർ സൂപ്രണ്ട് (ഹോസ്പിറ്റാലിറ്റി, സാനിറ്റേഷൻ), ജൂനിയർ ടെക്‌നീഷ്യൻ (സിവിൽ മെയിന്റനൻസ്), ജൂനിയർ ടെക്‌നീഷ്യൻ (ഇലക്ട്രിക്കൽ മെയിന്റനൻസ്), ജൂനിയർ ടെക്‌നീഷ്യൻ (ലൈബ്രറി), ജൂനിയർ അസിസ്റ്റന്റ് (ഹോസ്പിറ്റാലിറ്റി) എന്നീ തസ്തികകളിലാണ് നിയമനം.
അവസാന തീയതി ഡിസംബർ നാല്. പ്രായം, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾക്ക് https://www.iitism.ac.in സന്ദർശിക്കുക.