Connect with us

Career Education

കെ എസ് ഡി പിയിൽ വർക്ക്മെൻ, സൂപ്പർവൈസർ

Published

|

Last Updated

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിലേക്ക് (കെ എസ് ഡി പി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, വർക്ക്‌മെൻ, സൂപ്പർവൈസർ തസ്തികകളിലായി 52 ഒഴിവുകളുണ്ട്.
ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്‌സ്): യോഗ്യത- മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം. എം ബി എ അഭിലഷണീയം.

അസിസ്റ്റന്റ്മാനേജർ (പി ആൻഡ് എ): യോഗ്യത- ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എച്ച് ആറിൽ എം ബി എ, ലേബർ ലോ ഇലക്ടീവ് വിഷയമായുള്ള എൽ എൽ ബി.
ജൂനിയർ മാനേജർ (ഫിനാൻസ്): യോഗ്യത- അംഗീകൃത സർവകലാശാലയിൽ നിന്ന് ബി കോം/ എം കോം. സി എ ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം.
വർക്കർ ഗ്രേഡ് 1 (സ്റ്റോർ): ഡി ഫാം. കമ്പ്യൂട്ടറിൽ അറിവ്.
വർക്കർ ഗ്രേഡ്1: പത്താം ക്ലാസ് ജയം. ഫിറ്റർ/ മെഷിനിസ്റ്റ് ട്രേഡിൽ ഐ ടി ഐ.

വർക്കർ ഗ്രേഡ് 2: പത്താം ക്ലാസ് ജയം. ഫിറ്റർ/ മെഷിനിസ്റ്റ് ട്രേഡിൽ ഐ ടി ഐ.
എ സി മെക്കാനിക് ഗ്രേഡ് 2: പത്താം ക്ലാസ് ജയം. എ സി ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐ ടി ഐ.
ഇലക്ട്രീഷ്യൻ ഗ്രേഡ് 2: പത്താം ക്ലാസ്. ഇലക്ട്രിക്കൽ ട്രേഡിൽ ഐ ടി ഐ.
മെക്കാനിക് ഗ്രേഡ് 2: പത്താം ക്ലാസ്. ഫിറ്റർ ട്രേഡിൽ ഐ ടി ഐ.

വർക്കർ ഗ്രേഡ് 3: എട്ടാം ക്ലാസ്. പത്താം ക്ലാസ് (തോറ്റവർ). മലയാളം എഴുതാനും വായിക്കാനും അറിയണം.
ബി ഫാം ഷിഫ്റ്റ് സൂപ്പർവൈസർ: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി ഫാം.
എല്ലാ തസ്തികകളിലും പ്രവൃത്തി പരിചയം അഭികാമ്യം. മാനേജീരിയൽ തസ്തികയിലേക്ക് എണ്ണൂറ് രൂപയും വർക്ക്മാൻ വിഭാഗത്തിൽ അറുനൂറ് രൂപയും ഷിഫ്റ്റ് സൂപ്പർവൈസർ തസ്തികയിൽ അഞ്ഞൂറ് രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി നവംബർ മുപ്പത്. വിശദ വിവരങ്ങൾക്ക് https://www.cmdkerala.net സന്ദർശിക്കുക.