മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കാന്‍ വീണ്ടും ശ്രമം നടത്തുമെന്ന്ബിജെപി എംപി നാരായണ റാണെ. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ദേവേന്ദ്ര ഫട്‌നാവിസ് നടത്തുന്നതെന്നും നാരായണ റാണെ വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ല. ജമ്മു കശ്മീരില്‍ പിഡിപിക്കൊപ്പം ബിജെപി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്ദവ് ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.