ആൾകൂട്ട ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Posted on: November 12, 2019 10:39 am | Last updated: November 12, 2019 at 11:49 am

കോട്ടക്കൽ | ആൾകൂട്ട ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പറമ്പ് പൊട്ടിയിൽ ഹൈദർ അലിയുടെ മകൻ ശാഹിർ (22) ആണ് മരിച്ചത്.

ശാഹിറുമായി പ്രണയത്തിലായിരുന്ന കുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നത്. വിഷം അകത്ത് ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.