കേരളത്തില്‍ പബ്ബുകള്‍: സര്‍ക്കാറിന്റെ ആലോചനയില്‍ -മുഖ്യമന്ത്രി

Posted on: November 11, 2019 12:45 pm | Last updated: November 11, 2019 at 1:23 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐ ടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം വരുന്നുണ്ട്. സര്‍ക്കാര്‍ ഇത് പരിശോധിക്കുകയാണ്. കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി സൂചന ല്‍കിയത്.
ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.