Connect with us

Gulf

കുവൈത്തില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്‌സ്ത് റിംഗ്-അഹമ്മദി റോഡില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കെ ഒ സി ആശുപത്രിയില്‍ കെ ആര്‍ എച്ച് കമ്പനിയുടെ നഴ്‌സായ മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഴ്‌സുമാരുമായി ജോലി സ്ഥലത്തേക്കു പോവുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറത്തേക്ക് തെറിച്ചുവീണ മേഴ്‌സി വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള ചക്രത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. മേഴ്‌സിയുടെ ഭര്‍ത്താവ് ബിജുവും കുവൈത്തിലുണ്ട്. ഇവരുടെ ഒരു മകള്‍ നാട്ടിലാണ്.