പന്തീരങ്കാവ് യുഎപിഎ കേസ്: അലന്റേയും ത്വാഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

Posted on: November 8, 2019 3:27 pm | Last updated: November 8, 2019 at 3:27 pm

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മാറ്റിവെച്ചു. നവംബര്‍ 14നായിരിക്കും ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട് കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു.

അതേസമയം, അലനും താഹക്കുമെതിരായി ചുമത്തിയ യു എ പി എ പിന്‍വലിക്കാന്‍ ഇടപെടേണ്ടതില്ലെന്ന് സി പി എം നേതൃത്വം തീരുമാനിച്ചു . ഇക്കാര്യത്തില്‍ യു എ പി എ സമിതി തീരുമാനമെടുക്കട്ടെയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതെന്നാണ് അറിയുന്നത്. അതേ സമയം ഇരുവര്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.