Connect with us

Kerala

അലനും താഹയും ജില്ലാ ജയിലില്‍ തുടരും; സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ഡി ജി പി

Published

|

Last Updated

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡി ജി പി ഋഷിരാജ് സിംഗ് തള്ളി. ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, നിലവില്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങള്‍ ഒന്നുമില്ലെന്നാണ് ഡി ജി പിയുടെ വിലയിരുത്തല്‍.

കൂടുതല്‍ തെളിവ് ലഭിച്ചാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.