Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആന്റോ ആന്റണിയുടേത് തിരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ആന്റോ ആന്റണി എംപി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് അസാധവാക്കണമെന്ന് കാണിച്ച് ഇടതുസ്ഥാനാര്‍ഥി വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷേണം.
പത്തനംതിട്ടയില്‍ യുഡിഎഫിനു വേണ്ടി മത്സരിച്ച ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് കാണ്ിച്ചാണ് വീണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ പെന്തക്കോസ്ത് മതവിശ്വാസിയാണ്. ഇവര്‍ വിവിധ പെന്തക്കോസ്ത് വേദികളില്‍ ഹിന്ദുമതത്തിന്റെ പേരില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്‌തെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇങ്ങനെയുള്ള പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. അതേ സമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പറഞ്ഞു. കേസ് വനംബര്‍ 13ന് വീണ്ടും പരിഗണിക്കും.

Latest