Connect with us

National

ഫേസ് ഐഡി പരീക്ഷണവുമായി ഫേസ്ബുക്കും

Published

|

Last Updated

 

ആപ്പിളിന്റെ ഫേസ് ഐഡിക്കു സമാനമായ രീതിയില്‍ ഫേസ്ബുക്കും ഫേസ് ഐഡി സംവിധാനം പരീക്ഷിക്കാനൊരുങ്ങുന്നു. ഐഫോണില്‍ ഫേസ് ഐഡി സെറ്റ് ചെയ്യുന്ന പോലെ വിത്യസ്ത ദിശകളിലെ വീഡിയോ സെല്‍ഫി ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഫെയ്സ്ബുക്കിന്റെ മൊബൈല്‍ അപ്ലിക്കേഷനില്‍ കോഡ് എക്സ്പ്ലോറര്‍ ജെയ്ന്‍ മഞ്ചുന്‍ വോംഗ് ട്വിറ്ററിലൂടെയാണ് ഈ കാര്യങ്ങള്‍ പങ്കുവെച്ചത്.അക്കൗണ്ട് സ്ഥിരീകരിക്കുന്നതിനായി നിങ്ങളുടെ ഐഡി ഫോട്ടോ സമര്‍പ്പിക്കുന്നതിനുള്ള പ്രക്രിയയെകുറിച്ചും പരാമര്‍ശമുണ്ട്.

ഒട്ടേറെ സുരക്ഷാ പ്രശനങ്ങള്‍ നിലനില്‍ക്കുന്നുണ്ടങ്കിലും ഫേസ് തിരിച്ചറിയാനായി എടുത്ത വീഡിയോ സെല്‍ഫി മാറ്റാരിലേക്കും എത്തില്ലെന്നും മുപ്പത് ദിവസത്തിനുള്ളില്‍ ആ ക്ലിപ്പ് ഇല്ലാതാക്കുമെന്നും ഫേസ്ബുക് ഉറപ്പു നല്‍കുന്നു. മുഖം തിരിച്ചറിയല്‍ ഉപയോഗിക്കുന്നില്ലന്നും ഇതൊരു പുതുതലമുറ CAPTCHA യാണെന്നും നിങ്ങള്‍ ഒരു ജീവനുള്ള മനുഷ്യനാണെന്നും ഒരു ബോട്ടല്ലെന്നും ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്ന് ഫേസ്ബുക് പറയുന്നു.

ഹബീബ് കാമ്പ്രത്ത്‌

---- facebook comment plugin here -----

Latest