അലന്റേയും താഹയുടേയും കേസ് നടത്തുന്നത് സി പി എം

Posted on: November 5, 2019 9:05 am | Last updated: November 5, 2019 at 12:12 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു
എ പി എ കേസെടുത്ത വിദ്യാര്‍ഥികളായ അലന്റെയും താഹയുടേയും കേസ് നടത്തുന്നത് സി പി എം. ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ. എം കെ ദിനേശാണ് കോടതിയില്‍ ഹാജരായത്.

അഭിഭാഷകന്റെ ഫീസും സി പി എം തന്നെ നല്‍കും. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ സന്ദേശം നല്‍കിയിട്ടുണ്ട്.
യു എ പി എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും ഈ വകുപ്പുകള്‍ നീക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് വാദിക്കുമ്പോഴും സി പ എം പ്രാദേശിക നേതാക്കള്‍ കുടുംബങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്.