യുവതിയുമൊത്തുള്ള നഗ്ന വീഡിയോ പുറത്തായി: ബി ജെ പി നേതാവ് രാജിവെച്ചു

Posted on: November 4, 2019 11:01 am | Last updated: November 4, 2019 at 2:49 pm

സൂറത്ത്: സമൂഹമാധ്യമങ്ങളില്‍ യുവതിയുമൊത്തുള്ള നഗ്ന വീഡിയോ ദൃശ്യം പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി ജെ പി ദാമന്‍ദിയു അധ്യക്ഷനും മുന്‍ ലോക്‌സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കാണ് ടന്‍ഡേല്‍ രാജിക്കത്ത് നല്‍കിയത്.താന്‍ ബി ജെ പി പ്രസിഡന്റായി തുടരുന്നതില്‍ എതിര്‍പ്പുള്ള വ്യക്തികളാണ് കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് അദ്ദേഹ് പറയുന്നത്. തന്റെ മുഖം മോര്‍ഫ് ചെയ്തതാണെന്ന് കാണിച്ച് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. രണ്ടു വര്‍ഷം മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ ഒരു യുവതിയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങളാണുള്ളത്. ദാമന്‍ദിയുവിലും ഗുജറാത്തിലും വ്യാപകമായി പ്രചരിച്ച വീഡിയോ പാര്‍ട്ടിയില്‍ വലിയ കലാപങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദാമന്‍ദിയു ഘടകത്തിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് നിലവിലെ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടന്‍ഡേലിന്റേതെന്ന് സംശയിക്കുന്ന നഗ്‌ന വീഡിയോ പ്രചരിച്ചത്.

നേരത്തെ കോണ്‍ഗ്രസ്, ന്‍െ സി പി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച 65 കാരനായ ഗോപാല്‍ നാല് വര്‍ഷം മുമ്പാണ് ബി ജെ പിയിലെത്തിയത്.