ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി

Posted on: November 2, 2019 9:31 pm | Last updated: November 2, 2019 at 9:31 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയെ വയനാട് കലക്ടറായും നിയമിച്ചു. എം അഞ്ജനയാണ് ആലപ്പുഴയുടെ പുതിയ ജില്ലാ കലക്ടര്‍. വയനാട് കലക്ടറായ എ ആര്‍ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. കെ എസ് ടി പി ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. എം ജി രാജമാണിക്യമാണ് പുതിയ കെ എസ് ടി പി ഡയറക്ടര്‍.