വിദ്യാര്‍ഥികള്‍ക്കെതിരായ യുഎപിഎ പുന:പരിശോധിക്കണം: എം എ ബേബി

Posted on: November 2, 2019 7:07 pm | Last updated: November 2, 2019 at 7:09 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പോലീസ് പുനപരിശോധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

യു എ പി എ ഒരു കരിനിയമമാണ് എന്നതില്‍ സി പിഎമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ലെന്നും ബേബി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.