Connect with us

Gulf

ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍ അനുഭവിക്കുനത് ദുരിതയാതന; പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും : പി കെ കൃഷ്ണദാസ്

Published

|

Last Updated

ദമാം : ലേബര്‍ ക്യാമ്പുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെയും, കേന്ദ്ര വിദേശ കാര്യാ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായ പി കെ കൃഷ്ണദാസ് പറഞ്ഞു.

ഹൃസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു . നിലവില്‍ കേസുകള്‍ സഊദി ലേബര്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. മേല്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസ്സി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും തേടും. സഊദിയിലെ പ്രവാസികളായ ഇന്ത്യക്കാരുടെ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. നരേന്ദ്രമോദിയുടെ റിയാദ് സന്ദര്‍ശനത്തില്‍ സഊദി തൊഴില്‍ മന്ത്രിയുമായി കൂടി കാഴ്ച നടത്തിയതോടെ തൊഴില്‍ വിഷയങ്ങളില്‍ കേന്ദ്ര ഗവര്‍മെന്റ് കൂടുതല്‍ ഇടപെടല്‍ ഉണ്ടാവുന്നതിനാവശ്യമായ കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടേണ്ട സാഹചര്യമാണ്.
നിയമ സഭ ഉപതിരഞ്ഞെടുപ്പില്‍ വോട്ടു കച്ചവടമാണ് നടന്നിട്ടുള്ളത്.മഞ്ചേശ്വരത്ത് യു.ഡി.എഫുംഎല്‍.ഡി.എഫും തമ്മില്‍ വോട്ടുമറിച്ചതാണ് യു.ഡി.എഫ് ജയിക്കാന്‍ കാരണമായത്.ശബരിമല വിഷയം കോന്നി തിരഞ്ഞെടുപ്പില്‍ വന്നിട്ടില്ലെന്നും ധ്രുവീകരണം നടന്നതാണ് കോന്നിയില്‍ വോട്ടുകുറയാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു .

അബ്ദുള്ളകുട്ടിയുടെ ഉപാധ്യക്ഷ സ്ഥാനം അര്ഹതപെട്ടത് തന്നെയാണെന്നും ,അബ്ദുള്ളക്കുട്ടിയുടെ പാര്‍ട്ടിപ്രവേശനം നല്‍കിയത് മോദിയെ അംഗീകരിക്കുകയും വികസന സങ്കല്‍പത്തെ അംഗീകരിച്ചതിനാലാണ്. ഇത്തരത്തിലുള്ള ആരുമായും സഹരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്
പുതിയ കേരള പ്രസിഡണ്ടിനെ യുക്തമായ സമയത്ത് ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു

---- facebook comment plugin here -----